ചുറ്റും നിറച്ചിട്ട കളിപ്പാട്ടം കണ്ക നീ..
അവയില്‍ കൊരുത്തിടുക നിന് ശൈശവം
പൂക്കളും മരങ്ങളും കിളികളും പുഴകളും
നിനക്കന്യമാകാതിരിക്കട്ടെ
തിരികെയെത്തീടാമൊരു നാള്,
നിനക്കായ് പുലരി തെളിയട്ടെ
കിളികള്‍ പാടിടട്ടെ,
മലയാള നാട് കാത്തിരിയ്ക്കും
കേര വൃക്ഷങ്ങള്‍ തണലു വിരിയ്ക്കും
നിന്റെ തിരിച്ച് വരവിന്നായി
കാതോര്ത്തിരിയ്ക്കും.